അന്വോഷണം വന്നുനിന്നത് ഭഗവല്‍ സിങ്ങിന്റെ വീടിനു മുന്നില്‍: കുടുക്കിയത് സിസിടിവി
1 min readപത്തനംതിട്ട: രണ്ടു ദിവസമായി കൊച്ചിയില്‍നിന്നുള്ള പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഇലന്തൂരിലെ വീടും പരിസരവും. കഴിഞ്ഞ മാസം 26ന് കൊച്ചയില്‍നിന്നു പത്മത്തെ കാണാതായതുമുതല്‍ മകനും സഹോദരിയും പൊലീസ് സ്റ്റേഷന് കയറിയിറങ്ങുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്കി. കൊച്ചിയില്‍നിന്നു സ്കോര്‍പിയോ കാറില്‍ ഇവര്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതാണു കേസിനു തുമ്പായത്. കാര്‍ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തിയത് ഇലന്തൂരില്‍ ഭഗവല്‍സിങ്ങിന്റെ വീട്ടിലാണ്.
ഷാഫി, ഫെയ്സ്ബുക്കില്‍ ശ്രീദേവി; കുരുക്കിട്ടത് വ്യാജ പ്രൊഫൈല്‍ വഴി KERALA
ഷാഫി, ഫെയ്സ്ബുക്കില്‍ ശ്രീദേവി; കുരുക്കിട്ടത് വ്യാജ പ്രൊഫൈല്‍ വഴി
9ന് രാത്രി ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി ജോസ് തോമസിനെ പൊലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് അവിടെനിന്നു ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനില്‍നിന്നു 2 പൊലീസുകാരെത്തി അന്വേഷണം നടത്തി. ഭഗവല്‍ സിങ്ങിന്റെ വീട് നിരീക്ഷണത്തിലാക്കുകയും ചെയ്തു. തിങ്കള്‍ രാവിലെ ഏഴോടെ കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവല്‍ സിങ്ങും ഭാര്യയും.
പൊലീസ് ഇവരെ വീട്ടിനുള്ളില്‍ 4 മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളും ഇവര്‍ കാണിച്ചുകൊടുത്തു. 12 മണിയോടെ പൊലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ഇന്നലെ രാവിലെ പൊലീസെത്തി. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെയാണു നരബലി നടന്ന വിവരം നാട്ടുകാരറിയുന്നത്.