തൃശ്ശൂരില്‍ റാഗിങ്, എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് ,പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകില്ല
1 min readതൃശ്ശൂര്‍:സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തണ്ടല്‍ എല്ല് പൊട്ടി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ഇപ്പോള്‍ പരസഹായമില്ലാതെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. തൃശൂര്‍ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ മതിലകം വടക്കനോളി നജീബിന്റെ മകന്‍ സഹല്‍ അസിന്‍ (19) ആണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ സംഘമാണ് മര്‍ദ്ദിച്ചത്.കഴിഞ്ഞ 29 ന് കോളജ് കാമ്പസില്‍ വെച്ചായിരുന്നു സംഭവം.നാല് സീനിയര്‍ വിദ്യാര്‍ത്ഥികളെ പേരമംഗലം പോലീസ് അറസ്റ്റ് ചെയ്തു.നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്