അമരീന്ദര്‍ സിംഗും ബിജെപിയിലേക്ക്; ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും
1 min readചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരും. അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിക്കും. അമരീന്ദര്‍ ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അമരീന്ദര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലണ്ടനിൽ നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ചികിത്സയിൽ കഴിയുന്ന അമരീന്ദർ തിരിച്ചെത്തുന്നതോടെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ലയനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി ജെ പി നോക്കി കാണുന്നത്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാപ്റ്റന്റെ സാന്നിധ്യം ഗുണകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.കാപ്റ്റനൊപ്പം നിരവധി മുൻ മന്ത്രിമാരും എം എൽ എമാരും ബി ജെ പിയുടെ ഭാഗമാകുന്നതോടെ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും പല കോട്ടകളിലും വലിയ അട്ടിമറി ഉണ്ടാക്കാൻ ആകുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്റ്റംബറിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിംഗ് സിദ്ദുവുമായിയുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ രാജിവച്ചത്.
പിന്നാലെ പാര്‍ട്ടി രൂപീകരിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ചെങ്കിലും അമരീന്ദറിന് നേട്ടമുണ്ടാക്കാനായിരുന്നില്ല. സ്വന്തം തട്ടകമായ പട്യാലയില്‍ നിന്ന് മത്സരിച്ചെങ്കിലും കെട്ടിവെച്ച തുക പോലും ക്യാപ്റ്റന്‍ നഷ്ടമായിരുന്നു.