ഒരുകൈ വെട്ടിമാറ്റി, 46 മുറിവുകള്‍; ഒമ്പത് വര്‍ഷം മുമ്പ് ഇലന്തൂരിനെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം, അന്വേഷണം വീണ്ടും

1 min read

പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഞെട്ടിച്ച ന?രബലി നടന്ന ഇലന്തൂരില്‍ എട്ടുവര്‍ഷം മുമ്പു കൊലപാതകം. 50കാരിയായ സരോജിനി എന്ന സ്ത്രീയെയാണ് അന്ന് ദേഹമാസകലം മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും പ്രതികളെക്കുറിച്ച് എട്ടുവര്‍ഷമായിട്ടും യാതൊരു വിവരവുമില്ല. 2014 സെപ്റ്റംബര്‍ 14നാണ് സരോജിനിയെ കാണാതാകുന്നത്. ഇലന്തൂര്‍കാരംവേലിയിലെ സ്വകാര്യ ഹോമിയോ ഡോക്ടറുടെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. കാണാതായ ദിവസം രാവിലെ ജോലിക്ക് പോയിരുന്നു.. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. രാത്രി മുഴുവന്‍ പൊലീസും കുടുംബവും നാട്ടുകാരും തിരഞ്ഞെങ്കെലും കണ്ടെത്തിയില്ല. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 15ന് രാവിലെ പന്തളം ഉള്ളന്നൂരില്‍നിന്ന് മൃതദേഹം കണ്ടെത്തി.

ഒരുകൈ പൂര്‍ണമായി വെട്ടിമാറ്റിയ മൃതദേഹത്തില്‍ 46 മുറിവുളുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കൊലപാതകത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചില്ല. മുറിവുണ്ടാക്കിയ ആയുധമോ കൊല നടന്ന സ്ഥലമോ അന്വേഷണത്തില്‍ വ്യക്തമായില്ല. നരബലിക്ക് ശേഷം സരോജിനിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം നാട്ടുകാരും കുടുംബവും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

Related posts:

Leave a Reply

Your email address will not be published.