യോഗി അവരെ വെറുതെ വിടില്ല; ഖയ്യൂം അന്‍സാരി നേപ്പാളില്‍ പിടിയിലായി

1 min read

ഉമേഷ് പാല്‍ കൊല- ഖയ്യൂം അന്‍സാരി പിടിയിലാത് നേപ്പാളില്‍വച്ച്

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പകല്‍ വെളിച്ചത്തില്‍ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ എസ്.പി നേതാവ് അതീഖ് അ്ഹമ്മദിന്റെ സുഹൃത്തും നേപ്പാളിലെ ബിസിനസ്സുകാരനുമായി ഖയ്യൂം അന്‍സാരി പിടിയിലായി. നേപ്പാളിലെ കപിലവസ്തുവില്‍ വച്ചാണ് ഇയാളെ യു.പി പൊലീസിന്റെ എസ്.ടി.എഫ് സംഘം പിടികൂടിയത്. ഉമേഷ് പാലിനെ വെടിവച്ചുകൊലപ്പെടുത്തിയവരെ നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതും അവര്‍ക്ക് ഒളിത്താവളം ഒരുക്കിയതും വാഹനം നല്‍കിയതുമൊക്കെ ഖയ്യൂം അന്‍സാരിയാണെന്ന് എസ്.ടി.എഫ് അറിയിച്ചു.

മുന്‍ എം.എല്‍.എയും മുന്‍ എം.പിയുമായ എസ്.പി നേതാവ് അതീഖ്
അഹമ്മദിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ പിടിയിലായ ഖയ്യൂം അന്‍സാരി. കപിലവസ്തുവില്‍
അന്‍സാരി ഡീസല്‍ എന്ന പേരില്‍ ഇയാല്‍ക്ക് പമ്പ് ഉണ്ട്. വര്‍ഷങ്ങള്‍ മുമ്പ് ബി.എസ്.പി എം.എല്‍.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് ജയിലില്‍ കഴിയുകയാണ് അതീഖ് അഹമ്മദ്. ഈ കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. രാജുപാല്‍ കൊലക്കേസിലെ പ്രതികളില്‍ ചിലര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഉമേഷ് കോടതിയെ സമീപിക്കുക കൂടി ചെയ്തിരുന്നു.

ഉമേഷ് പാലിനെ പ്രയാഗ് രാജിലെ അദ്ദേഹത്തിന്റെ വീട്ടിന് മുന്നില്‍ വച്ചാണ് കാറിലെത്തിയ സംഘം വെടിവെച്ചുകൊലപ്പെടുത്തിയത്. ഉമേഷ് പാലിന്റെ അംഗരക്ഷകരും പൊലീസുകാരുമായ രാഘവേന്ദ്ര സിംഗ്, സന്ദീപ് നിഷാദ് എന്നിവരും ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതീഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ്, മുസ്ലിംഗുഡ്ഡു, സാബിര്‍, അര്‍മാന്‍ തുടങ്ങിയവരാണ് കൊലയക്ക് ശേഷം നേപ്പാളിലേക്ക് കടന്നത്. പ്രതികളായി ണ്ടുപേരെ യു.പി പോലീസ് നേരത്തെ പിടികൂടിയിരുന്നു.

കൊല്ലപ്പെട്ട ഉമേഷ് ഭട് ആക്രമികളോട് ചെറുത്തു നില്‍ക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയിലൂടെ കാണാന്‍ കഴിയുന്നുണ്ട്. ഉമേഷ് ഭടിന്റെ തലയ്ക്ക് വെടിവയ്ക്കാനായി അദ്ദേഹത്തിന്റെ പിടിക്കാനായിരുന്നു ആസാദ് ശ്രമിച്ചത്. കുതറിമാറി തന്റെ വീട്ടിലേക്കോടിയ ഉമേഷ് പാലിനെ ശരീരത്തിലേക്ക് നിരവധി വെടിയുണ്ടകളുതിര്‍ക്കുകയായിരുന്നു പൊലീസ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതികള്‍ക്ക് അതീഖിന്റെ ഭാര്യ ഷാസിയ പര്‍വീണ്‍ ഒരു ലക്ഷം രൂപ വീതം നല്‍കിയിരുന്നതായും പൊലീസ് അറിയിച്ചു.

പ്രതികളെ പിടികൂടാനായി 22 ടീമുകളെയാണ് എസ്.ടി.എഫ് നിയോഗിച്ചിട്ടുള്ളത്. നേപ്പാള്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ എസ്.ടി.എഫ് തിരച്ചില്‍് നടത്തുന്നുണ്ട്. പശ്ചിമബംഗാള്‍, ഡല്‍ഹി, മദ്ധ്യപ്രദേശ്, ബിഹാര്‍ ഝാര്‍ഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട് തുടങ്ങി 13 സംസ്ഥാനങ്ങളിലെ 500 ഓളം കേന്ദ്രങ്ങളില്‍ എസ്.ടി.എഫ് തിരച്ചില്‍ നടത്തുന്നുണ്ട്.
അതിനിടെ കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പ് ആസാദ്
അഹമ്മദ് 14 മൊബൈല്‍ ഫോണുകളും അത്രതന്നെ സിംകാര്‍ഡുകളും വാങ്ങിയതായി പൊലീസ് പറഞ്ഞു. സിം നല്‍കിയ ആളെ പൊക്കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.