കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; മരിച്ചത് പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള
1 min readകൊല്ലം: ചടയമംഗലം അക്കോണത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള(24)ആണ് മരിച്ചത്. കുവൈറ്റിലായിരുന്ന ഭര്‍ത്താവ് കിഷോര്‍ ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി.
തുടർന്ന് വാതിൽ ചവിട്ടിപൊളിച്ചാണ് അകത്ത് കടന്നത്. അകത്ത് കയറിയപ്പോൾ മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.