മ​ദ്യം വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കിയില്ല; മ​ക​ന്‍ അ​മ്മ​യെ തീ ​കൊ​ളു​ത്തി

1 min read

തൃ​ശൂ​ര്‍: മ​ദ്യം വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​ക​ന്‍ അ​മ്മ​യെ തീ ​കൊ​ളു​ത്തി. തൃ​ശൂ​ര്‍ ച​മ്മ​ണ്ണൂ​രി​ലാ​യി​രു​ന്നു സം​ഭ​വം മ​നോ​ജി​ന്‍റെ അ​മ്മ ശ്രീ​മ​തി​യെ (75) ഗു​രു​ത​ര പൊ​ള്ള​ലോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​മ്മ​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​നോ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മ​നോ​ജ് അ​മ്മ​യെ തീ ​കൊ​ളു​ത്തി​യ​ത്. മ​ദ്യ​ത്തി​ന് പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​വ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​നോ​ജ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​മ​തി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​നോ​ജ് മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ദീ​ര്‍​ഘ​കാ​ല​മാ​യി മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts:

Leave a Reply

Your email address will not be published.