ഇസ്‌കൂട്ടര്‍ ഉപയോഗം; നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നതായി ആര്‍ടിഎ
1 min readദുബൈ: ദുബൈയില്‍ ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ആര്‍ ടി എ ചൂണ്ടിക്കാട്ടി.
ഇസ്‌കൂട്ടര്‍ നിര്‍ത്തിയിടാന്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ക്ക് പകരം അനധികതമായി പലയിടത്തും ഇവ പാര്‍ക്ക് ചെയ്യുന്നത് വ്യാപകമാണെന്ന് ആര്‍ ടി എ ചൂണ്ടിക്കാട്ടുന്നു. രാത്രി വാഹനം തിരിച്ചറിയുന്നതിന് ഉപയോഗിക്കേണ്ട റിഫ്‌ലക്ടറുകളും വെളിച്ചവും ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് മറ്റൊരു നിയമലംഘനം. ഇസ്‌കൂട്ടര്‍ റൈഡര്‍മാര്‍ പാലിക്കേണ്ട നിയമങ്ങള്‍, ഹെഡ്‌ലൈറ്റുകള്‍, പിന്‍ഭാഗത്തെ ലൈറ്റുകള്‍, സ്റ്റിയറിങ് വീല്‍ഹോണ്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ റിഫഌര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ബ്രേക്കുകള്‍ തുടങ്ങിയ ഇസ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകള്‍, പാലിക്കേണ്ട വേഗത പരിധി എന്നിവ സംബന്ധിച്ച് ആര്‍ ടി എ ബോധവത്കണവും ശക്തമാക്കിയിട്ടുണ്ട്.
നാല് അംഗീകൃത ഓപ്പറേറ്റര്‍മാര്‍ക്ക് ദുബൈയില്‍ 10 സ്ഥലങ്ങളില്‍ ഇസ്‌കൂട്ടറുകള്‍ വാടകക്ക് നല്‍കാന്‍ അനുവാദമുണ്ട്. ഇവിടങ്ങളിലാണ് കൂടുതലായി ഇസ്‌കൂട്ടര്‍ ഉപയോക്തക്കളുള്ളത്. ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നത്.