അമിത്‌ ഷാ എത്താനിരിക്കെ ക‌ശ്‍മീരിൽ രണ്ടിടത്ത് സ്ഫോടനം; സുരക്ഷ ശക്തമാക്കി

1 min read

ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ത്രിദിന സന്ദർശനത്തിനായി ക‌ശ്‍മീരിൽ എത്താനിരിക്കെ ഉധംപുരിൽ രണ്ടിടത്ത് സ്ഫോടനം. ബുധനാഴ്‌ച രാത്രി 10.30 ന് ഉധംപുർ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ബസിൽ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ വ്യാഴാ‌ഴ്‌ച രാവിലെ ഉധംപുർ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലും സ്‌ഫോടനം ഉണ്ടായി. സ്ഫോടനം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്ന ജീവനക്കാരൻ സുനിൽ(27) സുഹൃത്ത് വിജയകുമാർ(40) എന്നിവർക്കു പരുക്കേറ്റു.

പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങളിലേക്കും തീ പടർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

വ്യാഴാ‌ഴ്ച പുലർച്ചെ രാംനഗറിലേക്ക് കൊണ്ടുപോകാൻ മെത്തകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ബസിനു മുകളിൽ കെട്ടിവയ്‌ക്കാൻ രണ്ട് അജ്ഞാതർ അനുവാദം തേടിയിരുന്നു. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്‌ത് അവർ മടങ്ങി മൂന്നു മണിക്കൂറിന് ശേഷമാണ് സ്ഫോടനം ഉണ്ടായതെന്നു സുനിൽ മൊഴി നൽകി.

Related posts:

Leave a Reply

Your email address will not be published.