തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം മനോജ് ചരളേൽ അന്തരിച്ചു; അന്ത്യം വൃക്കരോഗത്തെ തുടര്‍ന്ന്

1 min read

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡ് മെംബറും സിപിഐ നേതാവുമായ മനോജ് ചരളേൽ (51) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പത്തനംതിട്ട വൃന്ദാവനം സ്വദേശിയായ മനോജ് ചരളേൽ ഏ റാന്നി കൊറ്റനാട് ചരളേൽ കുടുംബാംഗമാണ്. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ച മനോജ് ഇന്ന് രാവിലെയോടെ മരണമടയുകയായിരുന്നു. റണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എസംസ്കാരം പിന്നീട്. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സിപിഐ ജില്ലാകമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാരമര്‍ശം നടത്തിയതിന് മനോജിനെ സിപിഐ സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ശേഷം, മനോജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കെ. എസ് രവിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ചരളേലിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സി പി ഐ നാമനിർദേശം ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.