ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി മാറ്റിവച്ചു; 25 നു പരിഗണിക്കും
1 min read
കൊച്ചി: വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 25ലേക്കാണ് കേസ് പരിഗണിക്കാന്‍ മാറ്റിയത്. അതേസമയം കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി.
കോടതിയലക്ഷ്യം കാണിച്ചിട്ടില്ലെന്ന് ബൈജു കോടതിയെ അറിയിച്ചു. കോടതി അലക്ഷ്യ നടപടികളിലേയ്ക്ക് കടന്ന സ്വകാര്യ ചാനലിന്റെ വീഡിയോ ക്ലിപ്പുകള്‍ ഇതുവരെ തനിക്കു ലഭിച്ചില്ല. ഇതു സംബന്ധിച്ച വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കാന്‍ കൂടുല്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന വിലയിരുത്തലിലാണ് കേസെടുത്തത്.