തായ്‍ലൻഡിലെ കൂട്ടക്കൊല; നോങ് ആമിന് അത്ഭുതകരമായ രക്ഷപ്പെടല്‍
1 min read
ബാങ്കോക്ക് : തായ്‍ലൻഡിലെ കൂട്ടക്കൊലയില്‍ നിന്ന് നോങ് ആമിന് അത്ഭുതകരമായ രക്ഷപ്പെടല്‍. ആമിയുടെ അപ്പൂപ്പൻ ഓടിക്കിതച്ചെത്തിയപ്പോൾ, അധ്യാപികയുടെ കയ്യിൽ സുരക്ഷിതയായിരിക്കുന്ന കുഞ്ഞിനെ കണ്ടു. ഡേ കെയറിൽ ഉച്ചഭക്ഷണം കഴിഞ്ഞു മൂടിപ്പുതച്ചുറങ്ങിപ്പോയതുകൊണ്ടുമാത്രം മൂന്നു വയസ്സുകാരിയായ നോങ് ആമിനെ മരണം തൊടാതെ പോയി.
ചിരിതൂകി അമ്മയുടെ കയ്യിലിരുന്ന നോങ് ആമിന്, താൻ അതിജീവിച്ച ദുരന്തത്തെക്കുറിച്ചു മനസ്സിലായിട്ടില്ല. കൂട്ടുകാരുടെ മൃതദേഹങ്ങൾ നിറഞ്ഞ മുറിയിലെ കാഴ്ച കാണാതിരിക്കാൻ അവളുടെ മുഖം അവർ മറച്ചുപിടിച്ചു.
കഴിഞ്ഞ ദിവസം 24 കുട്ടികൾ ഉൾപ്പെടെ 37 പേരെയാണു ഡേ കെയറിൽ അതിക്രമിച്ചുകയറിയ അക്രമി വെടിവച്ചുകൊന്നത്.