ദുര്‍മന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ട് വരാന്‍ നീക്കം,ആഭ്യന്തര ,നിയമ വകുപ്പ് യോഗം ഇന്ന്

1 min read

തിരുവനന്തപുരം:ദുര്‍മന്ത്രവാദത്തിനെതിരായ നിയമം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര നിയമ വകുപ്പ് യോഗം ഇന്ന് നടക്കും.നിയമ പരിഷ്‌കര കമ്മീഷന്റെ ശുപാര്‍ശകളാണ് ചര്‍ച്ച ചെയ്യുന്നത്.അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാണ് നീക്കം.ബില്ലിന്റെ കരട് പൊതുജന അഭിപ്രായത്തിന്നും പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമ നിര്‍മാണം വേണമെന്ന് സിപിഎം. അനാചാരങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. ഇലന്തൂര്‍ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാന്‍ കേരള പൊലീസ് നടത്തിയ ഇടപെടല്‍ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി.

മഹാരാഷ്ട്ര നിയമസഭ നിയമം പാസാക്കിയെങ്കിലും കാലമിത്രയായിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഒരു സര്‍ക്കാരും മുതിര്‍ന്നില്ല. മതവിശ്വാസത്തിനെതിരാണ് നിയമമെന്ന വാദം ഉയര്‍ത്തി വലിയൊരു വിഭാഗം സമ്മര്‍ദ്ദ ശക്തിയായുണ്ട്.

ദുര്‍മന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാന്‍ കേരളത്തില്‍ നിയമം കൊണ്ടുവരാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഗുരുതരമായ പ്രശ്‌നമാണിത്. സമൂഹത്തെ രക്ഷിക്കാന്‍ ഉപരിപ്ലവമായ ഇടപെടല്‍ കൊണ്ട് കാര്യമില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു. ചൊവ്വാദോഷം പോലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും സമൂഹത്തിലുണ്ട് . പ്രതിരോധ കുത്തിവയ്പ്പിനെതിരെ പോലും ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നു. മതവിശ്വാസത്തിന്റെ മറ പിടിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ഗ്യാങ്ങുകള്‍ ഉണ്ട്. സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയര്‍ന്നു വന്നേക്കാമെന്നും കെ.കെ.ശൈലജ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.