‘വധു ഹാപ്പിയാണ്’; വിവാഹ ദിനത്തില്‍ വരന്‍ മുങ്ങിയ വിവരമറിഞ്ഞ വധു ചെയ്തത
1 min readവെയില്‍സ് സ്വദേശിനിയായ കെയ്‌ലി സ്റ്റെഡ് എന്ന യുവതി തന്റെ വിവാഹം മുടങ്ങിയപ്പോള്‍ സങ്കടപെടാന്‍ നിന്നില്ല. ആഗ്രഹിച്ചുറപ്പിച്ച വിവാഹം മുടങ്ങി പോയെങ്കിലും വിവാഹ പാര്‍ട്ടി ബന്ധുക്കള്‍ക്കൊപ്പം ഏറെ സന്തോഷത്തോടെയാണ് അവര്‍ ആഘോഷിച്ചത്. വിവാഹ പാര്‍ട്ടിക്കായി മുടക്കിയ ലക്ഷങ്ങള്‍ വെറുതെയാവരുതെന്ന ചിന്തയില്‍ നിന്നുമാണ് ആ ദിവസം ആഘോഷിക്കാന്‍ കെയ്‌ലി തീരുമാനിച്ചത്.
കെല്ലം നോര്‍ട്ടണ്‍ എന്ന യുവാവുമായി കെയ്‌ലി ഏറെ നാള്‍ പ്രണയത്തിലായിരുന്നു. കെയ്‌ലി നോര്‍ട്ടണിനൊപ്പം നാല് വര്‍ഷം ജീവിച്ചു. അങ്ങനെ വിവാഹം ചെയ്യാമെന്നുള്ള തീരുമാനത്തിലെത്തുകയായിരുന്നു അവര്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹ വസ്ത്രങ്ങള്‍ വാങ്ങി. പാര്‍ട്ടിക്കിടെ ചെയ്യേണ്ട നൃത്തം വരെ പരിശീലിച്ച് വച്ചു. വിവാഹത്തിന്റെ തലേ ദിവസം വരെയും ഏറെ അടുപ്പത്തോടെയാണ് ഇരുവരും ഇരുന്നത്.
രാവിലെ ഉറക്കം ഉണര്‍ന്ന് വിവാഹത്തിനുള്ള മേക്കപ്പിട്ട് തുടങ്ങിയപ്പോഴാണ് വരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ കെല്ലം സ്ഥലത്തില്ല എന്ന വിവരം കെയ്‌ലിയെ അറിയിച്ചത്. ഒരു എന്തെങ്കിലും ആവശ്യത്തിന് കെല്ലം പുറത്ത് പോയതായിരിക്കുമെന്നും ഉടന്‍ മടങ്ങി വരുമെന്നും കെയ്‌ലിയും ബന്ധുക്കളും കരുതി.
സംഭവമറിഞ്ഞ് കെയ്‌ലി വരന്റെ അമ്മയെ വിളിച്ച് സംസാരിച്ചു. എന്നാല്‍ അപ്പോഴും കെല്ലം സ്ഥലം വിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടുംകെയ്‌ലി ഇതൊന്നും കേട്ട് സങ്കടപ്പെട്ടില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കെയ്‌ലി മുന്നോട്ട് പോയി. ഒടുവില്‍ വധുവായി അണിഞ്ഞൊരുങ്ങിയ ശേഷം കെല്ലമിന്റെ അച്ഛനെ വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. കെല്ലം ഇനി വിവാഹത്തിന് എത്തില്ലെന്നും കെയ്‌ലിയ്ക്ക് മനസിലായി.
എന്നാല്‍ രണ്ടാമതൊന്നും ആലോചിക്കാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തനിച്ച് തന്റെ വിവാഹദിനം ആഘോഷിക്കാന്‍ തന്നെ കെയ്‌ലി തീരുമാനിച്ചു. ആഘോഷത്തില്‍ വരന്റെ സുഹൃത്തുകളും ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന് എഴുതിയിരുന്ന ഫോട്ടോ ബൂത്തിലെ പേരുകള്‍ മാറ്റി കെയ്‌ലിയുടെ പാര്‍ട്ടി എന്നാക്കിയ ശേഷം ഫോട്ടോ ഷൂട്ടും നടത്തി. ഡാന്‍സും സംഗീതവുമായി ആഘോഷിച്ച ശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവരോടും കെയ്‌ലി നന്ദിയും അറിയിച്ചു.