പെണ്‍കുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട പ്രതി പിടിയില്‍, അച്ഛന്റേത് ആത്മഹത്യ, വിഷക്കായ കഴിച്ച് മരണം

1 min read

ചെന്നൈ: ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. തൊരൈപാക്കത്തുവെച്ചാണ് പ്രതിയായ ആദംപാക്കം സ്വദേശി സതീഷ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ മാണിക്യത്തെ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു. വിഷക്കായ കഴിച്ചാണ് മരണം.

തിരക്കേറിയ ചെന്നൈ സെന്റ് തോമസ് മൗണ്ട് സബ് അര്‍ബന്‍ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സത്യയെ ഏറെനാളായി പ്രണയാഭ്യര്‍ത്ഥനയുമായി സതീഷ് പിന്തുടര്‍ന്നിരുന്നു. ക്ലാസിന് ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ സത്യയെ ഇയാള്‍ താംബരത്തുനിന്ന് എഗ്മോറിന് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടി രക്ഷപ്പെട്ടു. ട്രയിനിന് അടിയില്‍പ്പെട്ട് സത്യ തല്‍ക്ഷണം മരിച്ചു.

Related posts:

Leave a Reply

Your email address will not be published.