ശിവശങ്കര്‍ താലിചാര്‍ത്തി; ശബ്ദസന്ദേശം നല്‍കിയത് തുടര്‍ഭരണം ഉറപ്പിക്കാന്‍; ‘ചതിയുടെ പത്മവ്യൂഹ’ത്തില്‍ സ്വപ്ന സുരേഷ്

1 min read

തിരുവനന്തപുരം: ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയതായും തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം ലഭിക്കാന്‍ ഉപയോഗിച്ചെന്നും ആത്മകഥയില്‍ സ്വപ്ന സുരേഷ്. ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളുമായാണ് സ്വപ്നസുരേഷിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നത്. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പേര് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് തന്‍റെ കഴുത്തില്‍ ശിവശങ്കര്‍ താലികെട്ടിയെന്നും ജീവിതത്തില്‍ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുനല്‍കിയതായും സ്വപ്ന സുരേഷ് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്‍റെ പങ്കില്ല എന്ന ശബ്ദസന്ദേശം താന്‍ നല്‍കിയത് തുടര്‍ഭരണം ഉറപ്പിക്കാനായിരുന്നു. തുടര്‍ഭരണം വരേണ്ടത് തന്ഞറെ കൂടി ആവശ്യമാണെന്ന് വരുത്തിത്തീര്‍ത്ത് ഓഡിയോ റെക്കോഡ് ചെയ്തതാണെന്ന് സ്പപ്ന പറയുന്നു.

വിവാദങ്ങള്‍ക്ക് ശേഷം അറസ്റ്റിലായതിന് ശേഷം എന്‍ഐഎ ഓഫീസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തില്‍ താലിയുള്ള ആ മഞ്ഞച്ചരടുണ്ടായിരുന്നതായും സ്വപ്ന പറയുന്നു. കോണ്‍സുലേറ്റില്‍ പതിവ് സന്ദര്‍ശനകനായ നിയമസഭയിലെ പ്രമുഖ വ്യക്തി ഹോട്ടലിലേക്ക് ലൈംഗികമായ താല്‍പര്യം അറിയിച്ച് വിളിച്ചെന്നും അത് തന്‍റെ ഫോണ്‍രേഖകളില്‍ ഉണ്ടെന്നും സ്വപ്ന സുരേഷ് പറയുന്നു. ഒട്ടേറെ സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ അടങ്ങിയ ആത്മകഥ വൈകാതെ പുറത്തിറങ്ങും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, ജയില്‍ ഡിഐജി അജയകുമാര്‍ എന്നിവര്‍ക്കെതിരെ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.