ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന് അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്പിച്ചു
1 min readകണ്ണൂര്‍: അമ്മയോട് മകന്റെ ക്രൂരത. ലഹരിക്കടിമയായ മകന് അമ്മയുടെ കൈകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയില്‍ ജാനുവിനെയാണ് മകന് നിഖില്‍ രാജ് ആക്രമിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. പൊലീസെത്തി ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്കാന് തയ്യാറാകാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരതയെക്കുറിച്ചുള്ള വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.. തൃശൂ!ര്‍ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയിലാണ്. നളിനിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കള്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്റെ പരാതിയില്‍ നളിനിയുടെ മകനും മരുമകള്‍ക്കും എതിരെ പൊലീസ് കേസെടുത്തു.
ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകനെ അച്ഛന് തീ കൊളുത്തി കൊന്നത് തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലാണ്. ഭിന്നശേഷിക്കാരനായ സഹദിനെയാണ് അച്ഛന് സുലൈമാന്‍ തീകൊളുത്തി കൊന്നത്. ഫഹദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസല്‍ മുറിയില്‍ നില്ക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ ഉമ്മ വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് തീകൊളുത്തിയത്.
അലര്‍ച്ച കേട്ട് ഓടിയെത്തിയ ഉമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടന്‍തന്നെ അയല്‍വാസികളും ഉമ്മയും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. തീ കൊളുത്തിയശേഷം മുങ്ങിയ അച്ഛന് സുലൈമാനെ, നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മുന്‍പും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രെമിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.