ബസില്‍നിന്ന് മാലമോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനികളെ പൊലീസ് പിടികൂടി

1 min read

കൊല്ലം: ബസില്‍നിന്ന് മാലമോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ എ-13യില്‍ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആശ്രാമം-ദളവാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ലക്ഷ്മിക്കുട്ടിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.

ബസ് ശങ്കേഴ്‌സ് ജങ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഉടന്‍തന്നെ ലക്ഷ്മിക്കുട്ടി മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി.

Related posts:

Leave a Reply

Your email address will not be published.