ഐഎന്‍എല്‍-റിഹാബ് ബന്ധം ചൂണ്ടിക്കാട്ടിയത് കെ.സുരേന്ദ്രന്‍; സമ്മതിച്ച് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍

1 min read

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൌണ്ടേഷന്‍റെ തലപ്പത്ത് പ്രവര്‍ത്തിച്ചത് കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് തന്നെ. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ഫൗണ്ടേഷന്‍ രൂപവത്കരിച്ചതുമുതല്‍ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഐഎന്‍എല്‍ പ്രസിഡന്റ് പറഞ്ഞത്. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ ന്യായീകരിച്ചാണ് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ രംഗത്ത് വന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ നിരോധിച്ചത് ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായിരുന്നുവെന്നും പ്രവര്‍ത്തിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നുമാണ് മുഹമ്മദ്‌ സുലൈമാന്‍ പറഞ്ഞത്.

ഐഎന്‍എല്ലിനു റിഹാബ് ഇന്ത്യയുമായി ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും പാര്‍ട്ടി ജനറല്‍ കാസിം ഇരിക്കൂറും ഇന്നലെ പ്രതികരിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തെ തള്ളിയാണ് റിഹാബ് ഫൌണ്ടേഷന്‍റെ ഐഎന്‍എല്‍ ബന്ധം ദേശീയ പ്രസിഡന്റ് തന്നെ തുറന്നു കാട്ടിയത്. നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന് എൽഡിഎഫിലെ കക്ഷിയായ ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. മന്ത്രിയെ പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടാണ് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റിന്റെ പ്രതികരണം. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാര്‍ട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Related posts:

Leave a Reply

Your email address will not be published.