പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

1 min read

കുമ്പള (കാസര്‍കോട്) : കാസര്‍കോട് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് വച്ച് റാഗ് ചെയ്തത് എന്നാണ് പരാതി. സ്‌കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് സംഭവം നടന്നത്.

വിദ്യാര്‍ത്ഥിയെ തടഞ്ഞുവച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയോട് സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കുട്ടി വിസമ്മതിച്ചതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം സ്‌കൂളില്‍ വൈകി ചേര്‍ന്നതിനാല്‍ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും ഇതാണ് സാധാരണ വസ്ത്രം ധരിക്കാനുള്ള കാരണമെന്നുമാണ് യൂണിഫോം ധരിക്കാത്തതിന് വിദ്യാര്‍ത്ഥി നല്‍കുന്ന വിശദീകരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് റാഗിങ് നടന്നതെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. രക്ഷിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts:

Leave a Reply

Your email address will not be published.