ലൈംഗിക പീഡന പരാതി: എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍
കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

1 min read

കൊച്ചി : പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുന്നു.എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.എംഎല്‍എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവില്‍ എല്‍ദോസിനെതിരെ കേസെടുത്തിരിക്കുന്നത് .

ശനിയാഴ്ച്ചയാണ് എംഎല്‍എയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നല്‍കിയ പരാതിയില്‍
പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസ് ഇന്ന് എംഎല്‍എ യുടെ ഭാര്യയില്‍ നിന്ന് മൊഴിയെടുക്കും.

പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ ഭാര്യയുടെ പരാതി.ഈ ഫോണ്‍ ഉപയോഗിച്ച് എംഎല്‍എയ്ക്ക് എതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്.പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നല്‍കാന്‍ എംഎല്‍എയുടെ ഭാര്യ തയ്യാറായിരുന്നില്ല.

Related posts:

Leave a Reply

Your email address will not be published.