ഭാരത് ജോഡോ യാത്രയ്ക്കായി രാഹുല്‍ കന്യാകുമാരിയില്‍ എത്തി
1 min readകന്യാകുമാരി: ഭാരത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ എത്തി. ബുധനാഴ്ച ഉച്ചയോടെയാണ് രാഹുല്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ കന്യാകുമാരിയിലെത്തിയത്. ഇന്നാണ് ജോഡോ യാത്രക്ക് തുടക്കമാകുക. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. രാജീവ്ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ഗാന്ധി പ്രാര്‍ത്ഥന നടത്തി. അതിന് ശേഷം ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.
ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്ജുന് സമ്പത്ത് തമിഴ്നാട്ടില്‍ അറസ്റ്റില്‍ ഈയി , ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്ജുന് സമ്പത്തിനെ അറസ്റ്റ് ചെയ്തത് . ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി . അര്ജുന് സമ്പത്തിനെ തമിഴ്നാട് പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തു.
യാത്രയില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി രാഹുല്‍ സംവദിക്കും. രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാര്‍ , ആക്ടിവിസ്റ്റുകള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങളില്‍പെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത 117 കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം 3500 കിലോമീറ്റര്‍ പദയാത്രയ്ക്കൊപ്പം ചേരുന്നത്.