ചെറുതന വള്ളത്തിന്റെ അമരക്കാരനെ വെള്ളത്തിലേക്ക് തള്ളിയിട്ടു, തുഴച്ചില്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം

1 min read

ആലപ്പുഴ: മാന്നാറില്‍ വള്ളം കളിയില്‍ തുഴച്ചില്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം. ചെറുതന വള്ളത്തിന്റെ അമരക്കാരനെ ഫൈനല്‍ മത്സരത്തിനിടെ വെള്ളത്തിലേക്ക് തള്ളിയിട്ടു. സംഘര്‍ഷമുണ്ടായത് ചെറുതന, നിരണം വള്ളങ്ങള്‍ തമ്മില്‍.

നെടുവന്നൂരില്‍ രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡില്‍ നില്‍ക്കുന്നതിനിടെയാണ് ഇരുവര്‍ക്കും കടിയേറ്റത്. തുടര്‍ന്ന് ഓടിപ്പോയ നായക്കായി നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. കടിയേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. ആലുവ നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. നെടുവന്നൂരില്‍ തൈക്കാവിന് സമീപം റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവ് നായ ഫനീഫയെ കടിച്ചത്.

കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവില്‍ വച്ച് തന്നെയാണ് ജോര്‍ജിനും കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലും എത്തി വാക്‌സീന്‍ എടുത്തു. തെരുവുനായ പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട തെരുവ് നായക്കായി നാട്ടുകാര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി.

ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്‌റസ വിദ്യാര്‍ത്ഥിക്കും ഇന്ന് തെരുവ് നായയുടെ കടിയേറ്റു. 12 കാരന്‍ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്. മദ്‌റസ വിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12 കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു. വാക്‌സീനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്‌സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് ആശങ്കയ്ക്കിടയക്കായിരുന്നു. കടുത്ത വിമര്‍ശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.