രാജസ്ഥാനില്‍ വിമാനത്തിനു തീ പിടിച്ച് സ്‌ഫോടനം

1 min read

ജയ്പൂര്‍ : രാജസ്ഥാനിലെ ഭരത്പൂരില്‍ വിമാനം തകര്‍ന്നു നിലത്തു വീണ ഉടനെ തീ പിടിച്ച്
സ്‌ഫോടനം ഉണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. ഗ്രാമത്തിനടുത്ത് വെറുതെ കിടന്ന
സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നു
കരുതുന്നു. ആഗ്രയില്‍ നിന്നു പുറപ്പെട്ട ചാര്‍ട്ടര്‍ ചെയ്ത ജെറ്റു വിമാനമാണ് തകര്‍ന്നത്
എന്ന് ഭരത്പൂര്‍ ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു. വിമാനത്തിലെ
യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.