വിഎസിന് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

1 min read

തിരുവനന്തപുരം: തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വി എസ്സിന്റെ മകന്‍ അരുണ്‍ കുമാറിനെ ഫോണില്‍ വിളിച്ച് ഗവര്‍ണര്‍ ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങള്‍ ക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’ ഗവര്‍ണര്‍ ട്വിറ്ററിലും കുറിച്ചു.

വിഎസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക് അടുക്കുകയാണ്. അനാരോഗ്യംമൂലം വിഎസ് പൊതുവേദിയില്‍ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാല്‍ കാര്യമായ പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലെന്ന് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു.

2019 ലാണ് വിഎസ് അവസാനമായി ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ വിഎസ് പങ്കെടുത്തിരുന്നു, എന്നാല്‍ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം പൂര്‍ണവിശ്രമത്തിലാണ് വിഎസ്.

Related posts:

Leave a Reply

Your email address will not be published.