കണ്ണൂര്‍ വിസി: മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍
1 min readതിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. മുഖ്യമന്ത്രിക്കെതിരായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിൻറെ മറുപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജ്യോതികുമാര്‍ ചാമക്കാലയാണ് മുഖ്യമന്ത്രിക്കെതിരായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്കെതിരായി ഹര്‍ജി സമര്‍പ്പിച്ചതെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനാണ് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായത്. ഹര്‍ജിയില്‍ അടുത്ത മാസം 22 മുതല്‍ തുടര്‍വാദം നടക്കും.
കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തി സമ്മര്‍ദം ചെലുത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച മൂന്നു കത്തുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.