ഷോപ്പിങ് മാളിൽ വെച്ച് അതിക്രമം; അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നു നടിമാര്‍

1 min read

കോഴിക്കോട്: സിനിമയുടെ പ്രചാരണത്തിനെത്തിയ യുവനടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഷോപ്പിങ് മാളിൽ വെച്ച് അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്നു നടിമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമ സമയത്തെ ദൃശ്യങ്ങൾക്കു പുറമേ, പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം.

മാളിലെ സിസിടിവി ദൃശ്യങ്ങൾക്കു പുറമേ സംഘാടകരോ മാൾ അധികൃതരോ ശേഖരിച്ച മുഴുവൻ ദൃശ്യങ്ങളും കൈമാറാനും നിർദേശിച്ചിട്ടുണ്ട്. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളിൽ നിന്നു പ്രതികളെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഇത്. പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.