ബംഗളൂരു സ്വദേശിയായ യുവാവ് ആലുവയില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

1 min read

ബംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ് അനസ് (19) ആണ് അപകടത്തിൽപ്പെട്ടത്.

എയർകണ്ടീഷൻ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ബുധനാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.