റോഡ് മോശമായതില്‍ ഖേദപ്രകടനം നടത്തി നിതിന്‍ ഗഡ്കരി; കയ്യടിച്ച് ജനങ്ങള്‍
1 min readഭോപ്പാല്‍: റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് സമ്മതിച്ച്, ജനങ്ങളോട് പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മാപ്പ് പറയുക മാത്രമല്ല, പദ്ധതിക്കായി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു. എനിക്ക് ദുഖമുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. മണ്ഡ്‌ല ജബല്‍പൂര്‍ ഹൈവേയില്‍, ബറേല മുതല്‍ മണ്ഡ്‌ല വരെയുള്ള 63 കിലോമീറ്റര്‍, 400 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ്, അതില്‍ ഞാന്‍ തൃപ്തനല്ല. മധ്യപ്രദേശിലെ ജബല്‍പൂരില്‍ സംസാരിക്കവേയാണ് നിതിന്‍ ?ഗഡ്കരി ഇപ്രകാരം പറഞ്ഞത്. കരഘോഷം മുഴക്കിയാണ് അദ്ദേഹത്തിന്റെ വാക്കുകളെ എതിരേറ്റത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ വേദിയില്‍ ഉണ്ടായിരുന്നു.
നിങ്ങളില്‍ പലരും പല ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇവിടെ വരുന്നതിന് മുമ്പ് ഞാന്‍ ഉദ്യോ?ഗസ്ഥരുമായി സംസാരിച്ചിരുന്നു. !മികച്ച റോ?ഡുകള്‍ കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും നാള്‍ നിങ്ങള് നേരിട്ട ബുദ്ധിമുട്ടിന് ഞാന്‍ മാപ്പ് പറയുന്നു. ?ഗഡ്കരി പറഞ്ഞു. മന്‍മോഹന്‍ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മന്‍മോഹന്‍ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ധനമന്ത്രിയായിരിക്കെ 1991ല്‍ മന്‍മോഹന്‍ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ പരിഷ്‌കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതില്‍ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവല്‍ക്കരണ നയങ്ങളില്‍ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകള്‍ക്കും നേട്ടങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു.