കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ എഫ്‌ഐആറിട്ട് എന്‍ഐഎ; അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസ്

1 min read

കോയമ്പത്തൂര്‍: ഉടക്കടത്തെ സ്‌ഫോടനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി. അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്‌ഫോടനത്തില്‍ 1908ലെ എക്‌സ്‌പ്ലോസീവ്‌സ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആര്‍പിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എന്‍ഐഎ ചെന്നൈ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.വിഗ്‌നേഷിനാണ് അന്വേഷണ ചുമതല.

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കള്‍ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, ഫ്യൂസ് വയര്‍, നൈട്രോ ഗ്ലിസറിന്‍, റെ!ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡര്‍, സര്‍ജിക്കല്‍ ബ്ലേ!ഡ്, കയ്യുറകള്‍, ആണികള്‍, ഗ്യാസ് സിലിണ്ടറുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

Related posts:

Leave a Reply

Your email address will not be published.