മിൽമയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പ്രതി അറസ്റ്റില്‍

1 min read

മലപ്പുറം: മിൽമയിൽ ജോലി വാഗ്ദാനം നൽകി ഒട്ടേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി. മലപ്പുറം കോട്ടക്കൽ കോട്ടുരിൽ 10 ലക്ഷം രൂപ നഷ്ടമായ ദമ്പതികളുടെ പരാതിയിൽ എറണാകുളം മരട് സ്വദേശി ബിനു ജോൺ ഡാനിയൽ അറസ്‌റ്റിലായി.

പ്രതി നടത്തിയ മറ്റു തട്ടിപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.മിൽമ മാനേജ്മെന്റിനെ സ്വാധീനിച്ച് കോട്ടൂരിലെ ദമ്പതികൾക്ക് ജോലി നൽകാമെന്നായിരുന്നു ഉറപ്പ്. ഒരാൾക്ക് 5 ലക്ഷം രൂപ വീതം 10 ലക്ഷം ദമ്പതികളിൽ നിന്ന് മാത്രം കൈക്കലാക്കി.

പണം നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ പ്രതി വിനു ജോൺ ഡാനിയലിൻ്റെ കൊച്ചിയിലെ വീട്ടിൽ അന്വേഷിച്ച് എത്തിയെങ്കിലും പണം മടക്കി നൽകാൻ തയാറായില്ല. പ്രശ്നമായപ്പോൾ ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന അടുത്ത വാഗ്ദാനാവുമായി പ്രതി എത്തിയതോടെ കുടുംബം പൊലീസിൽ പരാതി നൽകി. കേസിൽ കോട്ടക്കൽ പൊലീസാണ് വിനു ജോൺ ഡാനിയലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related posts:

Leave a Reply

Your email address will not be published.