കലവൂരില്‍ വന്‍തീപ്പിടിത്തം; മെത്തകളും കസേരകളും കത്തിയമര്‍ന്നു
1 min readആലപ്പുഴ: കലവൂരില്‍ വന്‍തീപ്പിടിത്തം. മെത്ത, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപ്പിടിത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു. കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന് വീണു.
രണ്ടേക്കറോളം സ്ഥലത്താണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. പ്ലാസ്റ്റിക്ക് കസേരകളും റബറൈസ്ഡ് മെത്തകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാണ് തീ ആളിപ്പടര്‍ന്നത്. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തീ ആളിപ്പടരാന്‍ തുടങ്ങി 25 മിനിട്ടിന് ശേഷമാണ് അഗ്നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്നും വലിയ അഗ്നിബാധയുണ്ടായിട്ടും തീയണക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പരാതി ഉന്നയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ട്.