ജി-23​യി​ൽ അ​ഭി​പ്രാ​യ വി​ത്യാ​സം രൂക്ഷം; തരൂരിനെതിരെ മനീഷ് തിവാരി

1 min read

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ ചൊ​ല്ലി ജി-23​യി​ൽ അ​ഭി​പ്രാ​യ വി​ത്യാ​സം രൂ​ക്ഷ​മാ​യെ​ന്ന് സൂ​ച​ന. ജി 23യിലെ രണ്ടു പേര്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് അഭിപ്രായവ്യത്യാസം വെളിയില്‍ വന്നത്. ഗാ​ന്ധി കു​ടും​ബാം​ഗം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് വ​ന്നാ​ല്‍ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റാ​മെ​ന്ന ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ജി-23​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യ​ത്. ശ​ശി ത​രൂ​ര്‍ സ​മ​വാ​യ സ്ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ത​രൂ​രി​നെ​തി​രെ വി​മ​ത വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​നി​യാ​യ മ​നീ​ഷ് തി​വാ​രി മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യും ശ​ക്ത​മാ​ണ്.

നേ​ര​ത്തെ, രാ​ഹു​ല്‍ ഗാ​ന്ധി​യോ നെ​ഹ്‌​റു കു​ടും​ബ​ത്തി​ന്‍റെ അ​ടു​പ്പ​ക്കാ​രോ അ​ധ്യ​ക്ഷ​നാ​വാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് എ​തി​രെ മ​ത്സ​രി​ക്കു​മെ​ന്നും മ​നീ​ഷ് തി​വാ​രി അ​റി​യി​ച്ചി​രു​ന്നു. എന്നാല്‍ സോണിയയും പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലെ​ന്ന് സോ​ണി​യാ ഗാ​ന്ധി പറഞ്ഞത്. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഒ​രേ പോ​ലെ പ​രി​ഗ​ണി​ക്കും. ത​ന്‍റെ സ​ന്ദേ​ശം പാ​ര്‍​ട്ടി​യു​ടെ താ​ഴേ​ത​ട്ടി​ലേ​യ്ക്ക് എ​ത്തി​ക്കാ​നും സോ​ണി​യ നി​ര്‍​ദേ​ശം ന​ല്‍​കി.

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല ഡി​സി​സി​ക​ളും പ്ര​മേ​യം പാ​സാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​ണി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​ന്ധി കു​ടും​ബം സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന ആ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ കേ​ര​ള ഘ​ട​ക​മു​ള്‍​പ്പെ​ടെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.
രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ശ​ശി ത​രൂ​ർ എം​പി​യും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന. പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ൽ താ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​യാ​ളെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഗെ​ഹ്‌​ലോ​ട്ട് സോ​ണി​യ​യ്ക്ക് മു​ന്നി​ൽ വ​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അത് പക്ഷെ ഹൈക്കമാന്‍ഡിന് സമ്മതമല്ലെന്നാണ് സൂചന.

ഒ​ക്ടോ​ബ​ര്‍ 17-നാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ ദി​വ​സം വോ​ട്ട​ർ പ​ട്ടി​ക​യും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വോ​ട്ട​വ​കാ​ശം ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ട​ർ പ​ട്ടി​ക കാ​ണാ​ൻ ക​ഴി​യു​ക.

Related posts:

Leave a Reply

Your email address will not be published.