ലോട്ടറിയെടുത്തു, അടിച്ചത് 100 മില്യണ്‍; യുവാവ് ഇപ്പോള്‍ പറയുന്നത് ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്ന്

1 min read

ലണ്ടന്‍: 100 മില്യണ്‍ ലോട്ടറി അടിച്ച് കോടീശ്വരനായ യുവാവ് പറയുന്നത് ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്ന്. എട്ട് വര്‍ഷം മുമ്പാണ് ഈ യുവാവിന് ലോട്ടറി അടിച്ചത്. നീല്‍ ട്രോട്ടര്‍ എന്ന യുവാവാണ് ഈ കോടീശ്വരനായ ഭാഗ്യവാണ്. എന്നാല്‍ താന്‍ ജീവിതത്തില്‍ വളരെയധികം നിരാശനാണെന്ന് യുവാവ് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലോട്ടറി അടിച്ചതിന് ശേഷം ജീവിതം വിരസമായി മാറിയെന്ന് നീല്‍ പറയുന്നത്. വലിയ ആഢംബര ജീവിതമാണ് ഇപ്പോള്‍ നീല്‍ നയിക്കുന്നത്. എന്നാല്‍ അതൊന്നും ഇപ്പോള്‍ തനിക്ക് സംതൃപ്തി നല്‍കുന്നില്ല. ഒരു കാര്യവും തനിക്ക് ആസ്വാദനം നല്‍കുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. ഇത്രയും പണം പെട്ടെന്ന് ചെലവാക്കാന്‍ നോക്കരുതെന്ന് ഇയാളോട് ഒരു ഗ്രൂപ്പ് ആദ്യമേ പറഞ്ഞതാണ്.

ഉപദേശങ്ങളൊന്നും കേള്‍ക്കാതെയാണ് യുവാവ് തന്റെ ജീവിത മാര്‍ഗം തിരഞ്ഞെടുത്തത്. വലിയൊരു ആഢംബര കൊട്ടാരമാണ് ഇയാള്‍ ആദ്യം വാങ്ങിയത്. 400 ഏക്കര്‍ ഭൂമിയിലാണ് ഈ ബംഗ്ലാവ് ഉള്ളത്. ഇതിന് ചുറ്റും വലിയൊരു തടാകവുമുണ്ട്. തന്റെ സ്വപ്‌ന ഭവനമാണിതെന്ന് യുവാവ് പറയുന്നത്. കൈയ്യിലുണ്ടായിരുന്ന ഫോര്‍ഡ് ഫോക്കസും വിറ്റു ജാഗ്വറും പോര്‍ഷെയും ഇയാള്‍ വാങ്ങി. വന്‍ വിലയുള്ള ആഢംബര കാറുകളാണിത്. മെക്കാനിക്കായി ജോലി ചെയ്തിരുന്ന നീല്‍ ആ ജോലി ഉപേക്ഷിച്ചു. ഈ ആഢംബരം ആദ്യം രസകരമായിരുന്നു. എന്നാല്‍ വേഗം മടുത്തുവെന്നും നീല്‍ വ്യക്തമാക്കി.

തനിക്കൊരു ജോലിയുണ്ടായിരുന്നു. അതിന് പോകുന്നതും, ഇപ്പോള്‍ അതില്ലാതെ ഇരിക്കുന്നതും വിരസമായ ഒന്നാണ്. തനിക്ക് അതിനോട് പൊരുത്തപ്പെടാനാവുന്നില്ല. വീട്ടില്‍ തന്നെയിരുന്ന് ടിവി കാണുന്നത് ശരിക്കും വിരസത നിറഞ്ഞതാണെന്ന് നീല്‍ പറയുന്നതു. താന്‍ വലിയൊരു ലോട്ടറി ജേതാവാകുമെന്ന് ഉള്ളില്‍ വിശ്വസിച്ചിരുന്നു നീല്‍. സുഹൃത്തുക്കളോടും കുടുംബക്കാരോടും കോടികള്‍ തനിക്ക് അടിക്കുമെന്നും ഇയാള്‍ പറയാറുണ്ടായിരുന്നു. തന്റെ പിതാവിനോട് വലിയൊരു വീടും അതിനടുത്തായി തടാകവുമുള്ള ഒരു സ്ഥലം വാങ്ങുമെന്ന് പറഞ്ഞപ്പോള്‍, നിന്റെ സ്വപ്‌നത്തില്‍ മാത്രമേ നടക്കൂ എന്നായിരുന്നു പിതാവ് പറഞ്ഞതെന്നും നീല്‍ വ്യക്തമാക്കി.തീര്‍ച്ചയായും ഞാന്‍ അടുത്ത ദിവസം തന്നെ വിജയിക്കുമെന്ന് മനസ്സ്പറഞ്ഞിരുന്നു.

ലോട്ടറി അടിച്ചതോടെ തന്റെ പ്രണയമായ റേസിംഗ് തിരിച്ച് പിടിക്കാനായി. വീടും തടാകവും ചേര്‍ന്നുള്ള ഒരിടം ഞാന്‍ സ്വന്തമാക്കിയെന്നും നീല്‍ പറഞ്ഞു. നാളെ ഈ സമയത്ത് താനൊരു കോടീശ്വരനായിരിക്കുമെന്ന്, പിതാവിന്റെ ഓഫീസിലെ സ്റ്റാഫുകളോട് താന്‍ പറഞ്ഞിരുന്നു. വൈകാതെ തന്നെ തനിക്ക് ലോട്ടറി അടിച്ചുവെന്നും യുവാവ് പറഞ്ഞു. ബ്രിട്ടനിലെ നാലാമത്തെ വലിയ തുകയാണ് ലോട്ടറിയിലൂടെ ഇയാള്‍ക്ക് ലഭിച്ചത്.

Related posts:

Leave a Reply

Your email address will not be published.