ലുല ഡസിൽവ പുതിയ ബ്രസീല്‍ പ്രസിഡന്റ്; നേടിയത് അട്ടിമറി ജയം
1 min read
ബ്രസീലിയ: ബ്രസീലിന് പുതിയ പ്രസിഡന്റ്. മുന്‍ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലുല ഡസിൽവ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റും വലതുപക്ഷ നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയെയാണ് ലുല അട്ടിമറിച്ചത്. 34 വര്‍ഷത്തിനിടെ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്.
ലുല 50.83 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബൊല്‍സൊനാരോയ്ക്ക് 49.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിച്ചിരുന്നില്ല. നാലു വര്‍ഷത്തെ വിവാദമായ ഭരണത്തിന് ഒടുവിലാണ് ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.