മലമ്പുഴ ഡാം നാളെ തുറക്കും

1 min read


പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 31)ന് രാവിലെ ഒമ്പതിന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 30) ആറ് മണിക്കുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ്വ് ലൈനിനേക്കാള്‍ രണ്ട് സെ.മീ. കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Related posts:

Leave a Reply

Your email address will not be published.