രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയിഡ്; നൂറോളം പേര് അറസ്റ്റില്‍
1 min readന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ നൂറോളം പേര് അറസ്റ്റില്‍. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്മാന് ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്.
കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി.
ചില സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. മഞ്ചേരിയിൽ റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്. തീവ്രവാദത്തിന് പണം നല്കല്, പരിശീലന ക്യാമ്പുകള്‍ നടത്തല്‍, തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധനയെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.