കേരളത്തിലെ തെരുവു നായകളെ കൊല്ലുന്നതില്‍ പ്രതികരിച്ച് ശിഖര്‍ ധവാനും.

1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന് പിന്നാലെ കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇങ്ങനെയൊരു പ്രതികരണം ശിഖര്‍ ധവാന്‍ നടത്തിയത്.

‘വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെില്‍ നിന്നും പിന്മാറാനും ക്രൂരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡ!ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എല്‍ കേരളത്തിലെ തെരുവ് നായ്ക്കള്‍ക്കായി ശബ്ദമുയര്‍ത്തിയത്.

കേരളത്തില്‍ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററില്‍ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുമെന്നും കെ.എല്‍ രാഹുല്‍ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നുണ്ട്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളില്‍ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റില്‍ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലില്‍ ഈ രീതിയില്‍ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവില്‍ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30ലധികം നഗരങ്ങളില്‍ നിന്ന് റോഡ്, ട്രെയിന്‍, വിമാനമാര്‍ഗ്ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്.

തങ്ങളുടെ ഷെല്‍ട്ടര്‍ ഹോമിലുള്ള നായ്ക്കളെ ദത്തെടുത്ത് കൊടുക്കാറില്ലെന്നും. VOSDയിലെ നായ്ക്കള്‍ ജീവിതകാലം മുഴുവന്‍ ഇവിടെ തങ്ങുന്നതാണ് രീതിയെന്നും വെബ് സൈറ്റിലുണ്ട്. അതേസമയം എട്ട് ലക്ഷത്തിലേറെ തെരുവ് നായ്ക്കളുള്ള കേരളത്തില്‍ ഈ സംഘടന എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് വ്യക്തമല്ല.

Related posts:

Leave a Reply

Your email address will not be published.