നരബലി:പ്രതി സിപിഎം പ്രവര്‍ത്തകനെന്ന് കെ.സുരേന്ദ്രന്‍,’
മത ഭീകരവാദ പങ്ക് അന്വേഷിക്കണം’

1 min read

തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയിലെ മുഖ്യ പ്രതി അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തിന് പിന്നില്‍ മത ഭീകരവാദ ശക്തികളുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ദുരൂഹമായ പലകാര്യങ്ങളുമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നരബലി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള രാഷ്ട്രീയസാമൂഹിക ബന്ധങ്ങളുണ്ട്. അറിയപ്പെടുന്ന ഒരു സിപിഎം പ്രവര്‍ത്തകനാണ് ഇതിന്റെ പ്രധാനപ്പെട്ട കണ്ണിയായി പുറത്തുവന്നിരിക്കുന്നത്. മതഭീകരവാദ ശക്തികളുടെ സാന്നിധ്യം ഇതിലുണ്ടോയെന്ന് പരിശോധിക്കണം. ലോകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതുപോലെ പ്രാകൃതമായ നടപടികള്‍ക്ക് സമാനമായ സംഭവമാണ് നടന്നത്’ സുരേന്ദ്രന്‍ പറഞ്ഞു.

ഇത് ആസൂത്രണം ചെയ്തവരുടേയും നടത്തിയവരുടേയും പശ്ചാത്തലം വിശദമായി അന്വേഷിക്കണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മതഭീകരവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായോ എന്നത് സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത് കേരളത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത സംഭവമാണ്. ലോകത്തിന് മുന്നില്‍ നാടിനെ കളങ്കപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. പ്രാദേശികമായി തനിക്ക് ലഭിച്ചവിവരം പ്രതി സിപിഎമ്മില്‍ നേരത്തെ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ കര്‍ഷക സംഘത്തിന്റെ ചുമതലയും ഉണ്ടെന്നാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.