മുഖ്യമന്ത്രി പകപോക്കുന്നു,അട്ടപ്പാടിയില്‍ പണിത വീടുകള്‍ക്ക് സുരക്ഷാ പ്രശ്‌നമില്ലെന്നും എച്ച്ആര്‍ഡിഎസ്
1 min readപാലക്കാട് : ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുന്നതായി എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് പരാതി കൊടുത്ത ശേഷം എച്ച് ആര്‍ ഡി എസ് ഓഫീസുകളില്‍ നിരന്തരം റെയ്ഡുകള്‍ നടക്കുകയാണ്.അട്ടപ്പാടിയില്‍ പണിത വീടുകള്‍ക്ക് യാതൊരു സുരക്ഷ പ്രശ്‌നങ്ങളുമില്ല. 4 വര്‍ഷമായി ആദിവാസികള്‍ പ്രീ ഫാബ് വീടുകളില്‍ താമസിക്കുന്നുണ്ട്. അതുകൊണ്ട് വീട് നിര്‍മ്മാണം തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്ക് കത്തും നല്‍കി.എച്ച് ആര്‍ ഡി എസ് അട്ടപ്പാടിയില്‍ വച്ചുനല്‍കുന്ന വീട് നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചിരുന്നു.
പ്രകൃതിക്ക് ഇണങ്ങാത്ത വീടുകള്‍ നിര്‍മിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എച്ച്ആര്‍ഡിഎസിന് ഒറ്റപ്പാലം സബ് കളക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. എച്ച്ആര്‍ഡിഎസ് നടത്തുന്ന വീട് നിര്‍മാണം പരിശോധിക്കാന്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷനും നിര്‍ദേശിച്ചിരുന്നു