ആഘോഷത്തിനൊരുങ്ങി ഖര്‍ഗെയുടെ വീട്, തെരഞ്ഞെടുക്കപ്പെട്ടതില്‍ നന്ദിയെന്ന് ബോര്‍ഡും, ഫലം ഉച്ചയോടെ
1 min readന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് തന്നെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്. വീടിന് മുന്നില്‍ അധ്യക്ഷനായി തെരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡും പ്രത്യക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഖര്‍ഗെയുടെ വീട്ടിലേക്ക് രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. രാവിലെ നേതാക്കളും എത്തി ഖര്‍ഗെയെ കണ്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖര്‍ഗെയുടെ വീട്ടില്‍ എത്തുകയും ആഘോഷങ്ങള്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ആയിരുന്നു. ഖര്‍ഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് പറഞ്ഞു.
അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂര്‍ ക്യാംപ് അവകാശപ്പെട്ടു. എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്കിയ സംഭവവുമുണ്ടായി. ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ചു. 1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തെ ഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും.
പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകിയെന്നും തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. കേരളത്തിലെ ബാലറ്റ് പെട്ടികള്‍ കൊണ്ട് പോയതില്‍ കൃത്യമായ വിവരം നല്‍കിയില്ല. തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികള്‍ കൊണ്ട് പോകും എന്ന് അറിയിച്ചു. എന്നാല്‍ ഉപ വരണാധികാരിവി കെ അറിവഴകന് ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂര്‍ വിഭാഗം പരാതിപ്പെട്ടിരുന്നു.
68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂര്‍ ക്യാമ്പിലെ പ്രമുഖ നേതാവ് സല്മാന് സോസ് പറഞ്ഞു