സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ല. ഓണത്തിന് അല്പം ചെലവ് കൂടി.
1 min readകോഴിക്കോട് : ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള് പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. യൂറോപ്പിലേക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല .
കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടത്, കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓണത്തിന് അല്പം ചെലവ് കൂടി. എന്നാല്‍ ഖജനാവിന് അപകടമില്ല. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു . സംസ്ഥാന വിഹിതം കേന്ദ്രം നല്‍കുന്നില്ല . വിഹിതം വെട്ടിക്കുറക്കുകയാണ്. കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാന്‍ പണം നീക്കിവെച്ച സര്‍ക്കാരാണിത്. ഒമാനിലെക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനങ്ങളിലുള്ള ആസൂത്രണ ബോര്‍ഡുകള്‍ക്ക് പകരം നീതി ആയോഗ് കൊണ്ടുവരാനുള്ള തീരുമാനത്തെ എതിര്‍ത്ത് ധനമന്ത്രി. പ്ലാനിംഗ് ബോര്‍ഡ് ഉള്ളത് തന്നെയാണ് നല്ലത്. ആസൂത്രണ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.