ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍ തുടരുന്നു; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

1 min read

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കറെ തയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച് മേഖലയിലാണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്.

ഇന്നലെ വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടൽ ഇതുവരെ അവസാനിച്ചിട്ടില്ല. മൂളു മേഖലയിലെ ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരനെ വധിച്ചത്. ഇവിടെ ഇന്നു രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.

Related posts:

Leave a Reply

Your email address will not be published.