എന്‍ഡോസള്‍ഫാന്‍ ദുരിതം:’ദയാബായിയുടെ സമരം അവസാന മാര്‍ഗം, വിഡി സതീശന്‍

1 min read

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തി. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല.കാസര്‍കോട് ജില്ലയില്‍ ഒരു സംവിധാനവും ഇല്ല.സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാര്‍ഗം.ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ എങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കും.ആരോഗ്യമന്ത്രി ഉടന്‍ ഇടപെടണം.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനംചെയ്തത്. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുലും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദ്ദേശ പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരും ചേര്‍ക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ വൈകാതെ അവര്‍ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തലുകെട്ടാന്‍ അനുമതിയില്ലാത്തതിനാല്‍ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ മുന്നോട്ടുപോകുകയാണ് ദയാബായി.സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും.

Related posts:

Leave a Reply

Your email address will not be published.