നായയെ കാറില്‍ കെട്ടിവലിച്ച് ക്രൂരത; ഡോക്ടര്‍ക്കെതിരെ കേസ്

1 min read

ജയ്പൂര്‍: നായയെ കാറില്‍ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടര്‍ പെട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഡോക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ ഇയാള്‍ക്കെതിരേ ശാസ്ത്രീ നഗര്‍ പോലീസ് കേസെടുത്തു. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയോട് കൊടുംക്രൂരത കാണിച്ചത്.

സംഭവത്തില്‍ നായുടെ കാലിന് നിരവധി ഒടിവുകളുണ്ടെന്നാണ് വിവരം. ജോധ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ഡോഗ് ഹോം ഫൗണ്ടേഷന്‍ സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തതോടെ ഡോക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ലൈസന്‍ഡ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ 1960ല്‍ കൊണ്ടുവന്ന പി.സി.എ നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നു.

Related posts:

Leave a Reply

Your email address will not be published.