പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസ്; ആറ് പേര്‍ കസ്റ്റഡിയില്‍

1 min read

പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്.

ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറില്‍ കയറ്റി മലബാര്‍ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തില്‍ വച്ച് വടി കൊണ്ടും കൈ കൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.

മകന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കൊലപ്പെട്ട സുവീഷിന്റെ അമ്മ വിജി പറയുന്നു. യാക്കരയില്‍ കൊല്ലപ്പെട്ട സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും എന്ന് സുവീഷിന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്‍ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ഋഷികേശ് അടക്കമുള്ളവര്‍ മകനെ നേരത്തെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നും വിജി പറയുന്നു. സുവീഷിനെ കാണാതായതോടെ ജൂലൈ 26നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്

Related posts:

Leave a Reply

Your email address will not be published.