കാറ് അപകടത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം
1 min read
വയനാട് : വയനാട്ടിലുണ്ടായ കാറപകടത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടില്‍ ദേശീയ പാതയില്‍ കൊളവയലിനടുത്ത് വെച്ചാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഐറിന്‍.