ഡോക്യുമെന്ററി പ്രദര്‍ശനം തടയും – യുവമോര്‍ച്ച
1 min readഭാരതത്തേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും അപമാനിക്കുന്ന BBC ഡോക്യുമെന്ററി പ്രദര്‍ശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന്
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. ക്യാമ്പസ്സുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണെന്നും ഇത്തരം നീക്കങ്ങളെ യുവമോര്‍ച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും സംസ്ഥാനത്തിന്റെ മത സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ന്നാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.