രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കള്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍
1 min read
ഡല്‍ഹി : രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളായ കുട്ടികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7-കല്യാണ്‍ മാര്‍ഗില്‍ വെച്ചാണ് അദ്ദേഹം കുട്ടികളുമായി സംസാരിക്കുക.
നൂതന ആശയം, സാമൂഹിക സേവനം, വിദ്യാഭ്യാസം, കായികം, കല-സംസ്‌കാരികം, ധീരത തുടങ്ങി ആറ് മേഖലകളിലെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളെയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പതിനൊന്ന് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 11 കുട്ടികളാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്.