കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെടാന്‍ വൈകിയതെന്ത്? തമിഴ്‌നാട്ടിലും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്

1 min read

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി. കേസ് എന്‍ഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ നാല് ദിവസം എടുത്തത് എന്തിനെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഉക്കടം സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ മുന്‍പേ നിരീക്ഷണത്തില്‍ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങള്‍ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചു. പക്ഷേ, കേസ് എന്‍ഐഎക്ക് കൈമാറുന്നത് സര്‍ക്കാര്‍ താമസിപ്പിച്ചുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് ഗവര്‍ണറുടെ പ്രതികരണം.

കോയമ്പത്തൂരില്‍ നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വന്‍ ഭീകരാക്രമണത്തിനായിരുന്നു പദ്ധതിയിട്ടത്. രാജ്യത്തിന്റെ മുന്നേറ്റത്തില്‍ അസഹിഷ്ണുക്കളായ ശത്രുക്കളാണ് ഇതിന് പിന്നില്‍. നമ്മളെ നേര്‍ക്കുനേര്‍ നിന്ന് എതിര്‍ക്കാന്‍ അവര്‍ക്ക് ശക്തിയില്ല, അതുകൊണ്ട് രാജ്യത്തിന് അകത്തുനിന്ന് നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ ആര്‍.എന്‍.രവി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.